കൊച്ചി: ലോക് ജൻശക്തി പാർട്ടിയുടെ സംസ്ഥാന കൺവെൻഷൻ ജനുവരി രണ്ടാം വാരം കൊച്ചിയിൽ നടക്കും. ദേശീയ അദ്ധ്യക്ഷൻ ചിരാഗ് പസ്വാൻ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുൻ കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്റെ ചിതാഭസ്മം നിമഞ്ജന യാത്ര നടത്തി തിരുനെല്ലിയിൽ നിമഞ്ജനം ചെയ്യുമെന്നും അവർ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഏഴ് സീറ്റിൽ മത്സരിച്ച എൽ.ജെ.പിക്ക് ഏലൂർ നഗരസഭയിൽ ഒരു വാർഡിൽ ജയിക്കാനായത് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്ന് സംസ്ഥാന പ്രസിഡന്റ് എം. മെഹബൂബ് പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എച്ച്. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് സാജു തോമസ് വടശേരി, ജനറൽ സെക്രട്ടറി ചീഫ് ജേക്കബ് പീറ്റർ, ജില്ലാ പ്രസിഡന്റ് ലെനിൻ മാത്യു എന്നിവർ പങ്കെടുത്തു.