ഏലൂർ: എം കെ കെ നായർ സ്ഥാപിച്ച ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂൾ അദ്ദേഹത്തിൻ്റെ സ്മാരകമായി നിലനിർത്തണമെന്ന് ഫാക്ട് എംപ്ലോയീസ് ഓർഗനൈസേഷൻ (ബിഎംഎസ്) പ്രമേയം പാസാക്കി. വിദ്യാലയത്തിന് എം.കെ.കെ നായരുടെ പേര് നൽകണമെന്നാണ് ആവശ്യം. അദ്ദേഹത്തിന്റെട ജന്മശതാബ്ദി വർഷമായതിനാൽ ഉചിതമായ സമയമാണെന്നാണ് യൂണിയന്റെ നിലപാട്.
യൂണിയൻ വർക്കിംഗ് പ്രസിഡൻ്റ് എം.ജി. ശിവശങ്കരന്റെ അദ്ധ്യക്ഷതയിൽ കൂടിയ എക്സിക്യൂട്ടിവ് യോഗത്തിലാണ് പ്രമേയം പാസ്സാക്കിയത്. ജനറൽ സെക്രട്ടറി പി.കെ സത്യനും വൈസ് പ്രസിഡന്റ് എം.കെ സുഭാഷണനും പറഞ്ഞു.