അങ്കമാലി : തദ്ദേശപ്പോരിൽ അമ്മ വിജയക്കൊടി പാറിച്ചപ്പോൾ തോൽവി രുചിച്ച് മകൾ. അങ്കമാലി നഗരസഭയിയിലെ 26ാം വാർഡിൽ റോസിലി തോമസും മകൾ സബിത ജോയിയും മൂക്കന്നൂർ പഞ്ചായത്തിലെ പത്താം വാർഡിലുമാണ് പോരിനിറങ്ങിയത്. എന്നാൽ ഫലം വന്നപ്പോൾ വീട്ടുപോരിൽ വിജയം അമ്മ പിടിച്ചെടുത്തു.26ാം വാർഡിൽ കോൺഗ്രസ് ഐ സീറ്റ് നിക്ഷേധിച്ചതിനെ തുടർന്ന് റോസിലി തോമസ് സ്വതന്ത്രയായി മത്സരിക്കുകയായിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയേയും സി.പി.ഐസ്ഥാനാർത്ഥിയേയും പരാജയപ്പെട്ടുത്തിയാണ് വിജയം നേടിയത്. സബിത ജോയി കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്. എൽ.ഡി.എഫ് സ്വതന്ത്രയോടാണ് തോറ്റത്.