കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സ്റ്റാർട്ട്‌കോൺ സ്റ്റാർട്ടപ്പ് പാനൽ ചർച്ചയിൽ ടെക്‌ജെൻസിയ സോഫ്‌റ്റ്‌വെയർ ടെക്‌നോളജീസ് ലിമിറ്റഡ് സ്ഥാപകനും സി.ഇ.ഒയും കേന്ദ്ര സർക്കാർ അവാർഡിനർഹമായ വി കൺസോൾ കോൺഫറൻസ് സോഫ്റ്റ്‌വെയറിന്റെ ഉപജ്ഞാതാവുമായ ജോയ് സെബാസ്റ്റ്യൻ, എക്‌സ്ട്രാവൽ മണി ടെക്‌നോസോൾ ലിമിറ്റഡ് സ്ഥാപകനും സി.ഇ.ഒയുമായ ജോർജ്ജ് സക്കറിയ എന്നിവർ പങ്കെടുത്തു.

പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എസ്.ആർ. നായരുമായി ഇരുവരും സംരംഭകത്വ അനുഭവങ്ങൾ വിശദീകരിച്ചു. അസോസിയേഷൻ പ്രസിഡന്റ് ആർ. മാധവ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോമോൻ കെ. ജോർജ് പറഞ്ഞു.