sing
സിംഗ് ഇന്ത്യ ആപ്പിന്റെ ലോഗോ പ്രകാശനം വയലാർ ശരചന്ദ്രവർമ്മ, ബിജിപാൽ എന്നിവർ നിർവഹിക്കുന്നു. രവിമേനോൻ സമീപം.

കൊച്ചി: ആടാനും പാടാനും ആസ്വാദനത്തിനും വരുമാനം നേടാനും അവസരമൊരുക്കുന്ന ഇന്ത്യയുടെ സ്വന്തം മ്യൂസിക്കൽ ആപ്പ് തയ്യാറായി.

സിംഗ് ഇന്ത്യ എന്ന ആപ്പ് ജനുവരി പകുതിയോടെ പൊതുജനങ്ങൾക്ക് ലഭ്യമാകും.

വിദേശ ആപ്പുകളുടെ നിരോധനത്തോടെ അവസരം നഷ്ടപ്പെട്ട കലാകാരന്മാർക്കും സിംഗ് ഇന്ത്യ മ്യൂസിക്കൽ ആപ്പ് വഴിയൊരുക്കുമെന്ന് സംരംഭകനായ രവിമേനോൻ പറഞ്ഞു. പാടുന്നവർക്ക് സമ്മാനമായി ലഭിക്കുന്ന വെർച്വൽ കൂപ്പണുകൾ പണമാക്കി മാറ്റാം. പത്ത് ഭാഷകളിലെ പാട്ടുകളുടെ വരികളും ട്രാക്കുകളും ആപ്പിലുണ്ട്. ജനുവരിയിൽ ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ വെർച്വൽ വേദി സമർപ്പിക്കും.

ലോകത്ത് 51 ദശലക്ഷം ഡൗൺലോഡർമാരുള്ള സ്റ്റാർ മേക്കർ മ്യുസിക്കൽ പ്ലാറ്റ് ഫോമിൽ ഒന്നാം റാങ്കിൽ നിൽക്കുന്ന 'ശ്രുതിലയം' ഫാമിലി ഉടമ രവിമേനോനാണ് സിംഗ് ഇന്ത്യയുടെ മുഖ്യ സംരംഭകൻ. ആപ്പിന്റെ ലോഗോ, വെബ് സൈറ്റ് എന്നിവയുടെ പ്രകാശനം വയലാർ ശരചന്ദ്രവർമ്മ, ബിജുപാൽ, ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ, ശ്രേയ രമേശ്, മഞ്ജു മേനോൻ, മഞ്ചുനാഥ് വിജയൻ എന്നിവർ ചേർന്നു നിർവഹിച്ചു.