തൃപ്പൂണിത്തുറ: എസ്.എൻ. ജംഗ്ഷൻ മുതൽ റെയിൽവേസ്റ്റേഷൻ വരെ മെട്രോ നീട്ടുന്നത് റോഡ് സൗകര്യമില്ലാതെയാണെന്നാരോപിച്ച് തൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ (ട്രുറ) ആരോപിച്ച് ട്രുറ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ജനുവരി ഒന്നിന് കിഴക്കേകോട്ട ജംഗ്ഷനിൽ ഉപവാസ സമരം നടത്തും. ട്രൂറക്ക് ലഭിച്ച വിവരാവകാശ രേഖയിലാണ് വളരെ കുറച്ചു സ്ഥാലം മാത്രമാണ് ഏറ്റെടുക്കുന്നതെന്നു കണ്ടെത്തിയത്. ഇത് വലിയ ഗതാഗത കുരുക്കിന് കാരണമാകും.ബസുകൾക്ക് ഒരു കാരണവശാലും മെട്രോ സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ കഴിയാതെ വരുമെന്നും ട്രൂറ ചെയർമാൻ വി.പി.പ്രസാദും കൺവീനർ വി.സി. ജയേന്ദ്രനും പ്രസ്താവനയിൽ പറഞ്ഞു.അതേസമയം ട്രുറയ്ക്ക് ലഭിച്ച രേഖ പഴയതാണെന്നും ഇവിടെ ആവശ്യമായ സ്ഥലം നഗരസഭയും മെട്രോ അധികൃതരും ചേർന്ന് ഏറ്റെടുക്കുവാൻ തീരുമാനിച്ച പ്രകാരമാണ് നിർമ്മാണത്തിന് സർക്കാർ അനുമതി ലഭിച്ചതെന്നും നഗരസഭ മുൻ ചെയർപേഴ്സൺ ചന്ദ്രികാദേവി പറഞ്ഞു.