cpi
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സി.പി.ഐയുടെ പ്രതിനിധികൾക്ക് സി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

തൃപ്പൂണിത്തുറ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തി​രഞ്ഞെടുക്കപ്പെട്ട സി.പി.ഐ പ്രതിനിധികൾക്ക് തൃപ്പൂണിത്തുറ മണ്ഡലം കമ്മറ്റി സ്വീകരണം നൽകി. യോഗം സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവ് കമ്മറ്റിയംഗം കെ.എൻ ഗോപി ഉത്ഘാടനം ചെയ്തു. ടി.എൻ ദാസ് അദ്ധ്യക്ഷനായിരുന്നു. മണ്ഡലം സെക്രട്ടറി പി. വി.ചന്ദ്രബോസ്, എൻ.എൻ സോമരാജൻ, മല്ലികാ സ്റ്റാലിൻ എസ്.എ ഗോപി തുടങ്ങിയവർ സംസാരിച്ചു.