srv
എസ്.ആർ.വി സ്‌കൂൾ ശതോത്തര പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെയും ആഗോളസംഗമത്തിന്റെയും സമാപന ചടങ്ങിൽ വേണു രാജാമണി സംസാരിക്കുന്നു. പ്രൊഫ. ബി.ആർ. അജിത്, റിമ കല്ലിങ്കൽ എന്നിവർ സമീപം.

കൊച്ചി: എസ്.ആർ.വി.സ്‌കൂൾ പൂർവ വിദ്യാർത്ഥി​കൾ സംഘടിപ്പിച്ച സംഘടിപ്പിച്ച സ്‌കൂൾ ശതോത്തര പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗോളസംഗമവും സമാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വെർച്വൽ മീറ്റിംഗിലൂടെ മുഖ്യാതിഥിയായി പങ്കെടുത്തു.

പൊതുവിദ്യാലയങ്ങൾ നവീകരിക്കാൻ പൂർവ്വവിദ്യാർത്ഥികൾ സഹകരിക്കണമെന്നും എല്ലാ ജില്ലകളിലും കൂട്ടായ്‌മ രൂപീകരിച്ച് വിദ്യാലയങ്ങൾ രാജ്യാന്തരനിലവാരത്തിൽ നവീകരിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നെതർലാൻഡ്‌സിലെ മുൻ ഇന്ത്യൻ അംബാസഡർ വേണു രാജാമണി പ്രത്യേക അതിഥിയായി പങ്കെടുത്തു. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ മുഖ്യാതിഥിയായിരുന്നു. പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് ഡോ.എ.കെ. സഭാപതി അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ മീറ്റ് ചെയർമാൻ പ്രൊഫ. ബി.ആർ. അജിത്, വൈസ് ചെയർമാൻ സി.സി. ജേക്കബ്, റിമ കല്ലിങ്കൽ, എം.പി. ശശിധരൻ എന്നിവർ പങ്കെടുത്തു.