poet22

കോലഞ്ചേരി: അരുമയായ മൃഗങ്ങളെ വാങ്ങാൻ സാമൂഹിക മാദ്ധ്യമങ്ങളെ ആശ്രയിക്കുന്നവർ ജാഗ്രതെ. നിങ്ങൾ പണം നൽകി ഓർഡർ ചെയ്ത വളർത്ത് മൃഗമോ പക്ഷിയോ ചിലപ്പോൾ കിട്ടിയേക്കില്ല. സോഷ്യമീഡിയയിൽ വമ്പൻ ഓഫർ നൽകിയുള്ള പെറ്റ് വിണിയിൽ തട്ടിപ്പ് പെരുകുകയാണ്. പെറ്ര് ഷോപ്പുകളേ അപേക്ഷിച്ച് 300 മുതൽ 1000 രൂപ വരെ വിലക്കിഴിവിട്ടാണ് സാമൂഹിക മാദ്ധ്യമങ്ങളിലെ കച്ചവടം. ഈ ലാഭത്തിൽ മയങ്ങി വളർത്തുമൃഗങ്ങളേയും പക്ഷികളേയും വാങ്ങാൻ ഇറങ്ങിപ്പുറപ്പെടുന്നവരാണ് തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ വീഴുന്നത്.

മഹാമാരിയെ മറയാക്കി

ലോക്ക് ഡൗണിന് ശേഷമാണ് അരുമ മൃഗ, പക്ഷി വിപണിൽ കുതിച്ചുചാട്ടമുണ്ടായത്. വീട്ടിൽ വളർത്തുന്ന പക്ഷികൾക്കും മൃഗങ്ങൾക്കുമുള്ള ആവശ്യക്കാരേറിയിതാണ് ഇതിന് കാരണം. എന്നാൽ ഈ സാഹചര്യം തട്ടിപ്പുകാർ മുതലെടുത്തു. ഫേസ്ബുക്ക്, വാട്‌സ്ആപ് കൂട്ടായ്മകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ്. കേരളത്തിന് അകത്തും പുറത്തുമുള്ള സംഘങ്ങളാണ് തട്ടിപ്പിന് പിന്നിൽ. നിരവധിപ്പേരാണ് അടുത്തിടെ മാത്രം ഇത്തരം സംഘങ്ങളുടെ കെണിയിൽ വീണത്.

പണം പോകുന്നത് മിച്ചം

ഇടപാടുകാരെ വിശ്വാസത്തിലെടുത്ത് തുക മുൻകൂർ അടപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. പണം ലഭിച്ചുകഴിഞ്ഞാൽ പിന്നെ യാതൊരു വിവരവുമുണ്ടാകില്ല. പരാതി നൽകിയാലും ഇത്തരക്കാരെ കണ്ടെത്തുക പ്രയാസമാണെന്നതാണ് മറ്റൊരു തലവേദന. അതിനാൽ സമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള ഇടപാടുകൾക്ക് കരുതൽ വേണം.

ഇത് ശ്രദ്ധിക്കാം

പ്രൊഫൈൽ ഹിസ്റ്ററി പരിശോധിക്കുക

ഈ മേഖലയെ പരിചയം മനസിലാക്കുക

അനുഭവസ്ഥരുടെ അഭിപ്രായം തേടുക

നേരിട്ട് കണ്ട് വാങ്ങുക

ഓൺലൈൻ ഇടപാട് സൂക്ഷിക്കണം

അരുമയ്ക്ക് ജീവഹാനി സംഭവിച്ചാൽ പോസ്​റ്റ്‌മോർട്ടം ചെയ്യണം.

മരണകാരണം എന്താണെന്ന് കണ്ടെത്തണം

വീഡിയോ കോളിൽ വില്പനക്കാരുമായി സംസാരിക്കുക

അരുമയെ വിഡിയോ കോളിൽത്തന്നെ കാണണമെന്ന് ആവശ്യപ്പെടുക