കൊച്ചി: നാഷണലിസ്റ്റ് കർഷക യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖത്തിൽ ദേശീയ കർഷക ദിനം ആചരിച്ചു. നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സുധീഷ് നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.എൻ. ഗിരി ,എൻ.എൻ. ഷാജി ,അയൂബ് മേലേടത്ത് ട്രഷറാർ ആന്റണി ജോസഫ്, എൽദോ പൗലോസ് പാണാട്ട് ,പി.എൻ. ഗോപിനാഥൻ നായർ ,പി.എ റഹിം, തോമസ് വി സഖറിയ ,ടി.ടി കളക്കുടി ,പി.എസ്. ചന്ദ്രശേഖരൻ നായർ ,ഉഷ ജയകുമാർ ,എം.ജെ. മാത്യു എന്നിവർ പ്രസംഗിച്ചു.