കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ പെരിങ്ങാല പോക്കാട്ടുചിറയ്ക്ക് സമീപത്തെ ഒരേക്കറോളം പാടശേഖരം അനുമതിയില്ലാതെ നികത്തുന്നത് കുമാരപുരം വില്ലേജോഫീസർ തടഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ പാടം നികത്തുന്നതായി പരാതി ഉയർന്നതിനെത്തുടർന്നാണ് നടപടി.