
കോലഞ്ചേരി: ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി കോലഞ്ചേരി മേഖലയിലെ വിവിധ കച്ചവട സ്ഥാപനങ്ങളിൽ വടവുകോട് സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ ബിനോയ്.എം ജോസഫിന്റെ നേത്യത്വത്തിൽ പരിശോധന നടത്തി. കൊവിഡ് നിയന്ത്റണങ്ങളുടെ ലംഘനവും, ശുചിത്വ പരിശോധനയുമായി ബന്ധപ്പെട്ടായിരുന്നു നടപടി. സൂപ്പർ മാർക്കറ്റുകൾ മാംസവില്പന കേന്ദ്രങ്ങൾ ബേക്കറി ബോർമ്മകളിലുമാണ് പരിശോധന നടത്തിയത്. കൊവിഡ് പോസിറ്റീവ് രോഗികളുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്ന് ക്വാറന്റൈനിൽ കഴിയേണ്ട ജീവനക്കാർ ജോലിചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഒരു ഹോട്ടലിന്റെ പ്രവർത്തനം താത്ക്കാലികമായി തടഞ്ഞു. അഞ്ച് സ്ഥാപനങ്ങൾക്ക് നോട്ടീസ് നല്കി, മാസ്‌ക് ഉപയോഗിക്കാത്തവർക്കെതിരെ നടപടി സ്വീകരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.കെ. സജീവ്, അഹമ്മദ് റിയാസ് തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പരിശോന നടത്തിയത്.