കൊച്ചി: കേര കർഷകസംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര കാർഷിക ബില്ലിനെതിരെ കേന്ദ്ര നാളികേര വികസന ബോർഡ് ഓഫീസിന് മുന്നിൽ ധർണ നടത്തി. ആൾ ഇന്ത്യ കോക്കണ്ട് ഗ്രോവെഴ്‌സ അസോസിയേഷൻ നാഷണൽ കോഡിനേറ്റർ അഡ്വ. ജേക്കബ് പുളിക്കൻ ഉദ്ഘാടനം ചെയ്തു. ധർണക്ക് ശേഷം പ്രധാന മന്ത്രിക്കുള്ള നിവേദനം നാളികേര ബോർഡ് ചെയർമാന് കൈമാറി. കാർഷിക ബില്ല് പിൻവലിക്കുക ,എം.എസ്. സാമി നാഥൻ കമ്മിറ്റി നടപ്പിലാക്കുക എന്നീ അവശ്യങ്ങൾ നിവേദനത്തിൽ ഉൾപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ഡേവീസ് പറമ്പിത്തറ അദ്ധ്യക്ഷത വഹിച്ചു . എ.ഡി. ഉണ്ണി, മുഹമ്മദ് പനക്കൽ, ജില്ലാ പഞ്ചായത്ത് മെമ്പർ എൽസി ജോർജ്, തോമസ് കടമക്കുടി, രവീന്ദ്രൻ നായർ, പി.വി. ലാലു, എം. ഐ. ദേവസിക്കുട്ടി എന്നിവർ പ്രസംഗിച്ചു .