കൊച്ചി: പരിസ്ഥിതി പ്രവർത്തകയും കവയിത്രിയും നിരാം ലംബരുടെ ആശ്രയവുമായ സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ പ്രകൃതിസംരക്ഷണ വേദി അനുശോചിച്ചു. സംസ്ഥാന ഭാരവാഹികളായ എം.എൻ. ജയചന്ദ്രൻ, പി. സുധാകരൻ, ഏലൂർ ഗോപിനാഥ്, സുബീഷ് ഇല്ലത്ത് എന്നിവർ അനുശോചനം രേഖപ്പെടുത്തി.