മൂവാറ്റുപുഴ:ബി.ജെ.പി മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് അവലോകന യോഗം ബി.ജെ.പി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് ഉദ്ഘാടനം ചെയ്തു . ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് വി.സി.ഷാബു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴയിൽ ബി.ജെ.പി മികച്ച പ്രകടനം കാഴ്ച വച്ചതായി യോഗം വിലയിരുത്തി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.പി തങ്കുകുട്ടൻ, അരുൺ പി.മോഹൻ, സംസ്ഥാന സമിതി അംഗം സെബാസ്റ്റ്യൻ മാത്യു , ട്രഷറർ സുരേഷ് ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു . ജില്ലാ സമിതി അംഗങ്ങൾ മണ്ഡലം ഭാരവാഹികൾ മോർച്ച ഭാരവാഹികൾ പഞ്ചായത്ത് പ്രസിഡന്റുമാർ ജനറൽ സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.