
കളമശേരി: കർഷക സമരത്തിന് പിന്തുണയുമായി യൂത്ത് കോൺഗ്രസ് കളമശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എച്ച്.എം.ടി.കവലയിൽ നിരാഹാര സത്യാഗ്രഹ സമരം നടത്തി. കെ.പി.സി.സി സെക്രട്ടറി അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അസീഫ് അദ്ധ്യക്ഷത വഹിച്ചു.വി.കെ.ഷാനവാസ്, മധു പുറക്കാട്ട് ,മുഹമ്മദ് കുഞ്ഞ് ചവിട്ടത്തറ, അബ്ദുൾ സലാം, ഷംസു തലക്കോട്ടിൽ, എം.എ. വഹാബ്, കെ.എം.അനസ്, സഹ് നസാം ബുജി, തുടങ്ങിയവർ പ്രസംഗിച്ചു.