മൂവാറ്റുപുഴ. എസ് .വൈ .എസ് (സുന്നി യുവജന സംഘം) മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിൽ നഷ്ടപ്പെട്ട് വിദേശത്ത് നിന്ന് മടങ്ങിയെത്തി ക്വാറന്റയിനിൽ കഴിയുന്ന പ്രവാസികൾക്ക് ഭക്ഷ്യക്കിറ്റുകളും ധനസഹായവും നൽകി. ഭക്ഷ്യക്കിറ്റ് വിതരണ ഉദ്ഘാടനം മജ്‌ലിസുന്നൂർ എറണാകുളം ജില്ലാ അമീർ സയ്യിദ് സൈഫുദ്ദീൻ തങ്ങൾ ഫൈസി അൽബുഖാരി നിർവഹിച്ചു .മണ്ഡലം പ്രസിഡന്റ് അലി പായിപ്ര അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ എസ്.വൈ .എസ് സംസ്ഥാന കൗൺസിൽ അംഗം കെ. കെ ഇബ്രാഹിം ഹാജി ,ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി എ.എം സൈനുദ്ദീൻ മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗം യൂസഫ് ഹാജി, എസ്.വൈ.എസ് മണ്ഡലം സെക്രട്ടറിമാരായ മജീദ് മാളിയേക്കൽ,മൈദീൻ, ഉറവ റിലീഫ് സെൽ ജനറൽ കൺവീനർ ബഷീർ കാഞ്ഞിരക്കാട്ട് ,എസ്. വൈ.എസ് മണ്ഡലം ജനറൽ സെക്രട്ടറി ഷംസുദ്ദീൻ മണക്കണ്ടം,എസ്.വൈ. എസ് മണ്ഡലം ട്രഷറർ മുഹമ്മദ് റാഫി തുടങ്ങിയവർ സംസാരിച്ചു.