കൊച്ചി: ഐ.എൻ.ടി.യു.സി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ. കരുണാകരന്റെ പത്താം അനുസ്മരണ സമ്മേളനം നടത്തി. അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ടി.കെ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. സൈമൺ ഇടപ്പള്ളി, ജോൺ വർഗീസ്, ജി. രഞ്ജിത്കുമാർ, എ.എൽ. സക്കീർഹുസൈൻ , എം. ബാലചന്ദ്രൻ, രാജു ജോസഫ്, ടി.ജെ. വർഗീസ്, കെ.കെ. അബൂബക്കർ, ആൽബി വൈറ്റില എന്നിവർ പ്രസംഗിച്ചു.