
# കർഷക സമരം രണ്ടാം ദിവസം
തൃക്കാക്കര: കേന്ദ്ര സർക്കാർ കർഷക വിരുദ്ധ ബില്ലുകൾ പാസാക്കിയത് കോർപ്പറേറ്റുകൾക്ക് വേണ്ടിയാണെന്ന് അഖിലേന്ത്യാ കിസാൻ സഭ ജില്ലാ സെക്രട്ടറി കെ.എം ദിനകരൻ പറഞ്ഞു. കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ള ഭരണത്തിൽ സർക്കാർ കർഷകരെ മറന്നാൽ വലിയ വിലകൊടുക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.കിസാൻ സംഘർഷ് കോഡിനേഷൻ സമിതിയുടെ നേതൃത്വത്തിൽ കാക്കനാട് സംഘടിപ്പിച്ച കർഷക സമരം രണ്ടാം ദിവസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള കർഷക സംഘം സംസ്ഥാന കൗൺസിൽ അംഗം കെ.എൻ രാധാകൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ രമ ശിവശങ്കരൻ,കെ.വി ഏലിയാസ്,എം.സി സുരേന്ദ്രൻ,സി .എൻ അപ്പുകുട്ടൻ,എ.പി ഷാജി, ടി.എ സുഗതൻ,കെ.എ അജേഷ്,എ.ജെ ഇഗ്‌നേഷ്യസ്,ദയാനന്ദൻ,കെ.എസ് പവിത്രൻ,അബുബക്കർ, തുടങ്ങിയവർ പങ്കെടുത്തു.ഇന്ന് നടക്കുന്ന സമരം അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.ചാമുണ്ണി ഉദ്ഘാടനം ചെയ്യും.