ഫോർട്ടുകൊച്ചി: ഫോർട്ട് കൊച്ചി-വൈപ്പിൻ റോ-റോ സർവീസ് ജീവനക്കാർ അനിശ്ചിതകാലത്തേക്ക് പണിമുടക്കുന്നു. 28 മുതലാണ് പണിമുടക്ക്. കിൻകോയാണ് റോ-റോ സർവീസ് ഓപ്പറേറ്റ് ചെയ്യുന്നത്. ദിവസക്കൂലിക്കാണ് തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നത്. നാമമാത്രമായ കൂലിയാണ് ഇവർക്ക് നൽകുന്നത്.ഏറെ തിരക്കുള്ള സർവീസ് ലാഭത്തിലാണിപ്പോൾ. നൂറ് കണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഫോർട്ടുകൊച്ചിയിൽ നിന്നും വൈപ്പിനിലേക്ക് സർവീസ് നടത്തുന്നത്.പുതുവർഷത്തോടനുബന്ധിച്ച് സഞ്ചാരികൾ വർദ്ധിക്കാനിടയുള്ള സമയത്തെ സമരം അധികാരികൾ ഇടപെട്ട് ഒഴിവാക്കണമെന്നാണ് സാമൂഹ്യ പ്രവർത്തകർ ആവശ്യപ്പെടുന്നത്.