തോപ്പുംപടി: കൊച്ചി പ്രസ് ക്ളബിന്റെ ആഭിമുഖ്യത്തിൽ തദ്ദേശക തിരഞ്ഞെടുപ്പിൽ വിജയികളായ അഭിലാഷ് തോപ്പിൽ, അഡ്വ. അനന്തു ചന്ദ്രബാബു എന്നിവർക്ക് സ്വീകരണം നൽകി.പ്രസിഡന്റ് കെ.ബി.സലാം അദ്ധ്യക്ഷത വഹിച്ചു. കെ.പ്രഭാകരൻ പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.എസ്.ഷിജു,​ വി.പി.ശ്രീലൻ, എം.എം.സലീം, എസ്.കൃഷ്ണകുമാർ, കെ.കെ.റോഷൻ, അബ്ദുൾ റഷീദ്, ആർ.ശെൽവരാജ്, അസീം ഹംസ തുടങ്ങിയവർ പ്രസംഗിച്ചു.