
തൃപ്പൂണിത്തുറ: കോൺഗ്രസ് തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ പത്താമത് ചരമവാർഷികം ആചരിച്ചു. തൃപ്പൂണിത്തുറ പ്രിയദർശിനി ഹാളിൽ നടന്ന അനുസ്മരണ യോഗം മുൻ മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ഐ. കെ.രാജു, കെ.പി.സി.സി മെമ്പർ കെ. ബി മുഹമദ് കുട്ടി മാസ്റ്റർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ. ബി സാബു, രാജു പി.നായർ എന്നിവർ സംസാരിച്ചു.