intuc
ഐ.എൻ.ടി.യു.സി ആലുവ നിയോജക മണ്ഡലം കമ്മിറ്റി സംഘിടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണം സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ഐ.എൻ.ടി.യു.സി ആലുവ നിയോജക മണ്ഡലം കമ്മിറ്റി സംഘിടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണം സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആനന്ദ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് തോപ്പിൽ അബു മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ എം.പി. സൈമൺ, പോളി ഫ്രാൻസീസ്, രഞ്ജു ദേവസ്സി, ജോർജ് ജോൺ, ആൽഫിൻ രാജൻ, ഷമീർ പിലാപ്പിള്ളി എന്നിവർ സംസാരിച്ചു.

നെടുമ്പാശേരി: കെ. കരുണാകരൻ മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണം മുൻ.എം.എൽ.എ എം.എ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സുരേഷ് അത്താണി, പി.വൈ. എൽദോ, പി.വൈ. വർഗീസ്, എം.ജെ. ജോമി, പി.വി. ശ്യാമു, എ.കെ. ധനേഷ്, കെ.സി. കൃഷ്ണദാസ്, വർഗീസ് കോട്ടായി, കെ.ടി. കുഞ്ഞ് മോൻ, എ.വി. ജോൺസൺ, എ.ഒ. എൽദോ, എൽദോ തോമസ്, വാവച്ചൻ ഇട്ടൂപ്പ്, പി.ഡി. രാജൻ, കെ.വി. മനൂപ്, പി.കെ. മനോജ് എന്നിവർ സംസാരിച്ചു.