rub

കൊച്ചി: പ്രത്യേകസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സാമൂഹ്യ നീതി സംരക്ഷണ വേദി അഭിവാദ്യം അർപ്പിച്ചു. ഗവർണർ റബ്ബർ സ്റ്റാമ്പ് അല്ലെന്ന് തെളിയിച്ചിരിക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു. രാജേന്ദ്ര മൈതാനത്തെ ഗാന്ധി പ്രതിമക്ക് മുന്നിൽ നടന്ന യോഗം കെ.കെ.വാമലോചനൻ ഉദ്ഘാടനം ചെയ്തു. ഏലൂർ ഗോപിനാഥ്, കെ.എസ്. ദിലിപ് കുമാർ, കെ.പി.ബാബുരാജ്, വി.പി.സുബ്രമണ്യൻ എന്നിവർ പങ്കെടുത്തു.