m-sivasankar

കൊച്ചി : സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ എറണാകുളം അഡി. സി.ജെ.എം കോടതി ഡിസംബർ 28നു പരിഗണിക്കാൻ മാറ്റി. ഇതു രണ്ടാം തവണയാണ് ശിവശങ്കർ സാമ്പത്തിക കുറ്റ വിചാരണയുടെ ചുമതലയുള്ള കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത്. ആദ്യത്തേത് പിൻവലിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്തവണ ഹർജി നൽകിയത്. കാൻസർ രോഗബാധ സംശയിക്കുന്നതിനാൽ ഇതിനുള്ള പരിശോധനകളും ചികിത്സയും നടക്കുന്നുണ്ടെന്നും കഠിനമായ നടുവേദനയുണ്ടെന്നും ഹർജിയിൽ പറയുന്നു.

തനിക്കെതിരെ തെളിവുകൾ ഹാജരാക്കാൻ 100 ദിവസം കഴിഞ്ഞിട്ടും അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല. അന്വേഷണം ഏറെക്കുറേ പൂർത്തിയായ സാഹചര്യത്തിൽ കസ്റ്റഡിയിൽ കഴിയേണ്ടതില്ലെന്നും ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ പറയുന്നു.