പള്ളുരുത്തി: കുമ്പളങ്ങി ഇല്ലിൽ ക്ഷേത്രം മാനേജറായിരുന്ന പി.വി.ഗുണമിത്രന്റെ നിര്യാണത്തിൽ അനുശോചിച്ചു. ഇല്ലിക്കൽ ദേവസ്വം എസ്.എൻ.ഡി.പി യൂണിയൻ സംയുക്തമായാണ് യോഗം ചേർന്നത്.

സ്ക്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ഇ.കെ.ബാബു രാജേന്ദ്രൻ, സി.കെ.വികാസ്, കെ.എം.പ്രതാപൻ, എൻ.എസ്.സുമേഷ്, കെ.എം.കണ്ണൻ ശാന്തി, സി.കെ. ടെൽഫി, ടി.ജി.ജയഹർഷൻ, ബാബു വിജയാനന്ദ്, ഷിജിത്ത് പി.ദാസ് തുടങ്ങിയവർ സംബന്ധിച്ചു.