
കൊച്ചി: ബി.ജെ.പി കോർ കമ്മിറ്റി യോഗം ഇന്ന് രാവിലെ പത്തിന് കൊച്ചിയിൽ ചേരും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം യോഗം വിശകലനം ചെയ്യും. യോഗത്തിൽ പാർട്ടിയുടെ പ്രഭാരിമാരായ സി.പി. രാധാകൃഷ്ണൻ (തമിഴ്നാട്), സുനിൽകുമാർ (കർണാടക) എന്നിവർ പങ്കെടുക്കും.
തിരഞ്ഞെടുപ്പിൽ പാർട്ടി ഘടകങ്ങളുടെ പ്രകടനം, തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പങ്കെടുക്കാതെ മാറി നിന്ന ഭാരവാഹികളുടെ നിലപാട്, നിയമസഭ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ എന്നിവ യോഗം ചർച്ച ചെയ്യുമെന്നറിയുന്നു.