കൊച്ചി: ശ്രീനാരായണ സേവാസംഘത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഈമാസം 30ന് വൈകിട്ട് മൂന്നിന് എറണാകുളം സഹോദര സൗധത്തിൽ നടക്കും. സമ്മേളനത്തിൽ മലങ്കര മാർത്തോമാ സഭാ അദ്ധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത നിർവഹിക്കും. വാർത്താ സമ്മേളനത്തിൽ രക്ഷാധികാരി എം.കെ. സാനു, പ്രസിഡന്റ് എൻ.ഡി. പ്രേമചന്ദ്രൻ, സെക്രട്ടറി പി.പി. രാജൻ, മാസിക എഡിറ്റർ എം.കെ. ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.