പെരുമ്പാവൂർ: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിയമത്തെ എതിർത്തു ഡൽഹിയിലെ തെരുവുകളിൽ അതിശൈത്യത്തെ അവഗണിച്ചു കർഷകർ ഈ നാട്ടിലെ മുഴുവൻ ജനവിഭാഗത്തിനും വേണ്ടി നടത്തുന്ന കർഷക സമരത്തിന് പെരുമ്പാവൂരിൽ ചേർന്ന എറണാകുളം ജില്ലാ ജമാഅത്ത് കൗൺസിൽ കുന്നത്തുനാട് താലൂക്ക് കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രതികൂല കാലാവസ്ഥയിൽ ഭാരതീയർക്ക് വേണ്ടി സമരം ചെയ്ത് രക്ത സാക്ഷികളായ ധീര പോരാളികൾക്ക് യോഗം ആദരാജ്ഞലി അർപ്പിച്ചു .
കൗൺസിൽ യോഗത്തിൽ പ്രസിഡന്റ് വി.എം അലിയാർ ഹാജി അദ്ധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എ.എസ് കുഞ്ഞുമുഹമ്മദ്, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ. സി. കെ സെയ്തു മുഹമ്മദാലി,സെക്രട്ടറിമാരായ മുട്ടം അബ്ദുള്ള, ബാവ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.