manaf
മോറയ്ക്കാല കെ,എ ജോർജ് മെമ്മോറിയൽ പബ്ളിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ പി.എ അബ്ദുൾ മനാഫിനെ ആദരിക്കുന്നു

കിഴക്കമ്പലം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിനർഹനായ കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.എ.അബ്ദുൾ മനാഫിനെ മോറക്കാല കെ.എ ജോർജ് മെമ്മോറിയൽ പബ്ളിക്ക് ലൈബ്രറി ആദരിച്ചു. ലൈബ്രറി പ്രസിഡന്റ് എം.കെ വർഗീസ് അദ്ധ്യക്ഷനായി.പഞ്ചായത്തംഗം ലെവിൻ ജോസഫ്, കെ.എച്ച്. സിദ്ദിക്ക് ഹസ്സൻ, പരീക്കുഞ്ഞ് പുളിമൂട്ടിൽ, അർഷാദ് പെരിങ്ങാല, ഇ.എസ്. പ്രകാശൻ, ജിബു ഐസക്ക്, നാസർ വെമ്പിള്ളി , അരുൺ വെമ്പിള്ളി,അർഷാദ് ബിൻ സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു.