പെരുമ്പാവൂർ: വീടുകയറിള്ള വോട്ട് അഭ്യർത്ഥനയ്ക്കിടെ കണ്ട കാഴ്ച മനസ് വേദനിപ്പിച്ചു. എന്നാൽ സത്യപ്രതിജ്ഞ ചെയ്ത അടുത്ത നിമിഷം തന്നെ ഇതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് വെങ്ങോല പഞ്ചായത്തിലെ 13ാം വാർഡ് മെമ്പർ വി.രാജി. പറങ്കിമലയിലെ സുരേഷിന്റെ വീട്ടിൽ വോട്ട് അഭ്യർത്ഥിച്ച് എത്തിയപ്പോഴാണ് വീട്ടിൽ ഫർണ്ണിച്ചറുകളൊന്നുമില്ലെന്ന് രാജി തിരിച്ചറിഞ്ഞത്. ഇത് ഒരു വേദനപോലെ പോലെ രാജിയുടെ മനസിൽ തറച്ചു. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത ഉടൻ ്‌ബ്ലോക്ക് പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട അശ്വതിയേയും കൂട്ടി സുരേഷിന്റെ വീട്ടിലെത്തി ഫർണിച്ചറുകൾ കൈമാറുകയായിരുന്നു. ട്വന്റി20യുടെ പാനലിൽ വൻ ഭൂരിപക്ഷത്തോടെയാണ് രാജി വിജയിച്ചത്. കെ.പി.ശ്രീകുമാർ, ജോബി റോബിൻസൺ,ജിതിൻ, എമി, റോയി ചാർലി, ജോളി എന്നിവരും ഇവരോടൊപ്പം സുരേഷിന്റെ വീട്ടിൽ എത്തിയിരുന്നു.