പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനം കൂടി ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ്. യു.ഡി.എഫിൽ നിർണായകമായ മുസ്ലിം ലീഗ് അവസാന വർഷം പ്രസിഡന്റ് പദവി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഫുൾ ടൈം വൈസ് പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കൂടിയ മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയിലാണ് തീരുമാനം. 23 മെമ്പർമാരിൽ 9 യു.ഡി.എഫ്, 8 ട്വന്റി20, 6 എൽ.ഡി.എഫ് എന്നിങ്ങനെയാണ് കക്ഷിനില. യു.ഡി.എഫിൽ രണ്ട് സീറ്റാണ് ലീഗിനുള്ളത്. മുസ്ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ നാലാം വാർഡ് കോൺഗ്രസ് ഏറ്റെടുത്തെതിൽ ലീഗിനുള്ളിൽ ശക്തമായ പ്രതിഷേധമുണ്ട്.