mla
പെരുമറ്റം കൂളുമാരിയിൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം വാർഡ് മെമ്പർ ടി.എം.ജലാലുദ്ദീൻ നിർവഹിക്കുന്നു

മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ പെരുമറ്റം കൂളുമാരിയിലെ പഴകിയ പൈപ്പുകൾ മാറ്റി പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. എൽദോ എബ്രഹാം എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച അഞ്ച് ലക്ഷം രൂപ മുതൽ മുടക്കിയാണ് പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി കാലപഴക്കം ചെന്ന പൈപ്പുകൾ പൊട്ടി പ്രദേശത്ത് കുടിവെള്ളം മുടങ്ങുന്നത് പതിവായിരുന്നു. പ്രദേശവാസികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് പഴകിയ പൈപ്പ് ലൈനുകൾ നീക്കം ചെയ്ത് പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ ഫണ്ട് അനുവദിച്ചത്. പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതോടെ പ്രദേശ വാസികളുടെ ചിരകാല സ്വപ്‌നമാണ് യാഥാർത്ഥ്യമാകുന്നത്. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം വാർഡ് മെമ്പർ ടി.എം.ജലാലുദ്ദീൻ നിർവഹിച്ചു.