
കളമശേരി: കെ.കരുണാകരൻ സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിൽ കെ. കരുണാകരൻ അനുസ്മരണം നടത്തി. സംസ്ക്കാരിക വേദി ചെയർമാൻ എ.എം.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കളമശേരി ഗാന്ധി സ്ക്വയറിൽ വച്ച് നടത്തിയ അനുസ്മരണ സമ്മേളനം കെ.പി.സി.സി.എക്സിക്യൂട്ടീവ് മെമ്പർ ജമാൽ മണക്കാടൻ ഉദ്ഘാടനം ചെയ്തു. എം.എം. സാലി, അസീസ്, സാംസ്ക്കാരിക വേദി നേതാക്കളായ പി.എം.നജീബ്, മനാഫ് പുതുവായി, ഷംസു തലക്കോട്ടിൽ എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ അൻവർ കുടിലിൽ സീമ കണ്ണൻ, സഹ്ന സാംബൂജി ,ചിഞ്ചു, സംഗീത രാജേഷ് ,ബിന്ദു ടീച്ചർ എന്നിവർ പങ്കെടുത്തു.