 
കൊച്ചി: സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി നടത്തുന്ന പത്താംതരം തുല്യത കോഴ്‌സിന്റെ 15-ാം ബാച്ചിലേക്കും ഹയർസെക്കൻഡറി തുല്യത കോഴ്‌സിന്റെ ആറാം ബാച്ചിലേക്കും ജനുവരി ഒന്നു മുതൽ പ്രവേശനം ആരംഭിക്കും. പലവിധ കാരണങ്ങളാൽ ഔപചാരിക വിദ്യാഭ്യാസം യഥാസമയം പൂർത്തീകരിക്കാൻ കഴിയാതെ പോയവർക്ക് സഹായകമാണ് ഈ പഠന പദ്ധതി. പൊതു അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലുമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലായിരിക്കും സമ്പർക്ക പഠന ക്ലാസുകൾ നടത്തുന്നത്.
ജനുവരി ഒന്നിന് ആരംഭിക്കുന്ന ഓൺലൈൻ രജിസ്‌ട്രേഷൻ ഫെബ്രുവരി 28 വരെ ഫൈനില്ലാതെ നടത്താവുന്നതാണ്. ഓൺലൈൻ രജിസ്‌ട്രേഷനുവേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാകേന്ദ്രം പ്രേരക്മാരെ സമീപിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക്: 04842426596.