അങ്കമാലി: കനിവ് പാലിയേറ്റീവ് കെയർ അങ്കമാലി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ പ്രദേശത്ത് സാന്ത്വന പരിപാലനം നൽകിവരുന്ന നൂറോളം കിടപ്പിലായവർക്ക് ക്രിസ്‌മസിന്റെയും പുതുവത്സരത്തിന്റെയും സന്ദേശത്തോടപ്പം കേക്ക് വിതരണം ചെയ്തു. സ്‌നേഹസ്പർശം 2020ന്റെ ഉദ്ഘാടനം താലൂക്ക് അശുപത്രി സൂപ്രണ്ട് ഡോ. നസീമ നജീബ് നിർവഹിച്ചു. പ്രസിഡന്റ് കെ.കെ. താരുകുട്ടി കേക്ക് വിതരണോദ്ഘാടനം നടത്തി. കനിവ് മുനിസിപ്പൽ സെക്രട്ടറി കെ.കെ. സലി ക്രിസ്മസ്, പുതുവത്സര സന്ദേശം നൽകി. ഹെൽത്ത് സുപ്പർവൈസർ ബിജു ജേക്കബ്, മിനി എന്നിവർ സംസാരിച്ചു.