pavizham

കൊച്ചി: മനുഷ്യരിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആയുർവേദ ഇൻസ്റ്റന്റ് ചുക്ക് കാപ്പി പവിഴം ഗ്രൂപ്പ് വിപണിയിലിറക്കി. ചുക്ക്, കുരുമുളക്, തുളസി, ജീരകം, കാപ്പി, ഉലുവ, മല്ലി,ഏലക്ക, ശർക്കര, കരിപ്പട്ടി എന്നീ പ്രകൃതിദത്ത ചേരുവകളാൽ തയ്യാറാക്കിയതാണ് ഉത്പന്നം. പനി, ചുമ, ജലദോഷം എന്നിവയിൽ നിന്ന് മുക്തി നൽകും. നാല് ടീ സ്പൂൺ പവിഴം ഇൻസ്റ്റന്റ് ചുക്ക് കാപ്പി ഒരു കപ്പ് വള്ളത്തിൽ ചേർത്തു രണ്ട് മിനിറ്റ് ചൂടാക്കി ചുക്ക് കാപ്പി തയ്യാറാക്കാം. ഒരു വർഷം വരെ കേടുകൂടാതെ ഉപയോഗിക്കാം. 150 ഗ്രാമിന്റെ ബോട്ടിൽ പാക്കിന് 88 രൂപയാണ് വില.