ആലുവ: പ്രണയിച്ച് വിവാഹം കഴിച്ച അംഗപരിമിതനായ യുവാവ് മതം മാറാത്തതിന് വീടുകയറി ആക്രമിച്ച കേസ് ദുർബല വകുപ്പുകൾ ചേർത്ത് പ്രതിയെ രക്ഷപ്പെടുത്തിയത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ശിവസേന ആലുവ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു.

ലോക്കൽ സ്റ്റേഷനിലെ ചില പൊലീസ് ഉദ്യോഗസ്ഥർ പ്രതിയെ രക്ഷപ്പെടുത്തുന്നതിന് ശ്രമിക്കുകയാണ്. ആക്രമണത്തിന് പിന്നിൽ ചില തീവ്രവാദ സംഘടനകൾക്കും ബന്ധമുണ്ടെന്ന് സംശയിക്കേണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സംരക്ഷിക്കാൻ ശ്രമിച്ച പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുത്തുകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വൈ. കുഞ്ഞുമോൻ മുഖ്യപ്രഭാഷണം നടത്തി. മുരളീധരൻ, സ്മിജേഷ്, വി.എസ്. സാബു, അശോക് കുമാർ എന്നിവർ സംസാരിച്ചു.