ആലുവ: കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹല്ല് ജമാഅത്ത് കൗൺസിൽ ജില്ലാ കമ്മിറ്റി ആലുവ ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ ധർണ സംഘടിപ്പിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.എ. കരീം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.എ. ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഖാദർ, ഡോ: എ.ബി. അലിയാർ, മക്കാർ പിള്ള, നാസർ കടുങ്ങല്ലൂർ, എം.എം. സുലൈമാൻ ഇബ്രാഹിം ഹാജി, മീതിയൻ കുഞ്ഞു് ഹാജി, ജലീൽ കുഞ്ഞുണ്ണിക്കര തുടങ്ങിയവർ സംസാരിച്ചു.