കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ.സ്കൂളിന്റെ ക്രിസ്മസ് ആഘോഷം കക്കാട് ക്രിസ്തുരാജ ബഗർ ഹോമിലെ അഗതികൾക്കൊപ്പം നടത്തി. തങ്ങൾ സമാഹരിച്ച തുക കൊണ്ട് ഭക്ഷണവും കേക്കും നൽകിയാണ് കുട്ടികളും അദ്ധ്യാപകരും ആഘോഷത്തെ വ്യത്യസ്തമാക്കിയത്.
ഹെഡ്മിസ്ട്രസ് ആർ വത്സല ദേവി, പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് എന്നിവർ ചേർന്ന് സമ്മാനങ്ങൾ കൈമാറി ഡയറക്ടർ ബ്രദർ ജെയ്സൺ ഏറ്റുവാങ്ങി. ടി.വി. മായ, ബിസ്മി ശശി, എൽദോ ജോൺ തുടങ്ങിയവർ സന്നിഹിതരായി.