
പട്ടിമറ്റം: കാഞ്ഞങ്ങാട് അമ്പലത്തിങ്കര വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു. കുമ്മനോട് തട്ടാറയിൽ ജോണിന്റെ (ബാബു) മകൻ പവിൻ ടി. ജോൺ (19) ആണ് മരിച്ചത്. മംഗലാപുരത്ത് പഠിക്കുന്ന കോളേജിൽ നിന്ന് കാഞ്ഞങ്ങാട്ടുള്ള സുഹൃത്തിന്റെ വീട്ടിൽ എത്തി തിരിച്ച് കോളേജിലേക്ക് മടങ്ങുംവഴിയാണ് അപകടം. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയിലാണ്. മാതാവ്: പ്രിയ. സഹോദരൻ: ബേസിൽ. സംസ്ക്കാരം ഇന്ന് നടക്കും.