നെടുമ്പാശേരി: അത്താണി - പറവൂർ റോഡിൽ ഡിസംബർ 26 മുതൽ 30 വരെയുള്ള തീയ്യതികളിൽ വേതുചിറ വരെയുള്ള ഭാഗത്ത് പുനരുദ്ധാരണ ജോലികൾ നടക്കുന്നതിനാൽ ഇവിടെ ഗതാഗത നിരോധിക്കുമെന്ന് പി.ഡബ്‌ളിയു.ഡി അധികൃതർ അറിയിച്ചു. ദേശീയപാതയിൽ നിന്നും അത്താണിഭാഗത്തേയ്ക്കുള്ള വാഹനങ്ങൾ എല്ലാം കരിയാട് വഴി പോകണം.