ആലുവ:കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഒഫ് കേരള (സി.എഫ്.കെ) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ദേശീയ ഉപഭോക്തൃ ദിനം സംസ്ഥാന വർക്കിഗ് ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. ഉപഭോക്തൃ നിയമങ്ങൾ രാജ്യത്ത് ശക്തമാണങ്കിലും അത് പൂർണമായും നടപ്പിലാക്കുന്നതിനുള്ള ഇശ്ചാശക്തി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നില്ലെന്ന് കുരുവിള മാത്യൂസ് ആരോപിച്ചു. കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലിന്റെ സംസ്ഥാന - ജില്ലാ തല യോഗങ്ങൾ പോലും മാസങ്ങളായി ചേരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് എം.എ. കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.എം. സെയ്ത് ആമുഖ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഹരിഹരൻ മാറംമ്പള്ളി, അനിൽ കുറുമശ്ശേരി, സലാം ഇടപ്പള്ളി എന്നിവർ പ്രസംഗിച്ചു.