തൃപ്പൂണിത്തുറ:ഉദയംപേരൂർ പഞ്ചായത്തിലേക്കും ജില്ല, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലേക്കും തിരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ അംഗങ്ങൾക്ക് എൽ.ഡി.എഫ് നേതൃത്വത്തിൽ സ്വീകരണം നൽകി.സ്വീകരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി സി. എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. അഡ്വ: പി.വി പ്രകാശൻ അധ്യക്ഷനായിരുന്നു. അഡ്വ: എം.സ്വരാജ് എം.എൽ.എ, ടി.സി ഷിബു,വി.ജി രവീന്ദ്രൻ,പി.വി ചന്ദ്രബോസ്, ടി.കെ ഭാസുരാ ദേവി,ജില്ലാപഞ്ചായത്ത് അംഗം അനിത അനിൽകുമാർ എന്നിവർ സംസാരിച്ചു.