1

തൃക്കാക്കര: കർഷകരെ കോർപ്പറേറ്റുകളുടെ അടിമകളാക്കാനാണ് കേന്ദ്ര സർക്കാർ കർഷക വിരുദ്ധ ബില്ലുകൾ നടപ്പാക്കിയതെന്ന് അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.ചാമുണ്ണി പറഞ്ഞു. നിയമ ഭേദഗതിയിലൂടെ കേന്ദ്ര ഗവൺമെന്റ് സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കാൻ ശ്രമിക്കുകയാണ്. കിസാൻ സംഘർഷ് കോഡിനേഷൻ സമിതിയുടെ നേതൃത്വത്തിൽ കാക്കനാട് സംഘടിപ്പിച്ച കർഷക സമരം രണ്ടാം ദിവസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മിനിമം സപ്പോർട്ട് പ്രൈസ് എടുത്ത് കളഞ്ഞതുമൂലം കർഷകർക്ക് അർഹിക്കുന്ന വില അവരുടെ ഉത്പന്നങ്ങൾക്ക് ലഭിക്കുന്നില്ല. കൊവിഡ് കാലത്ത് കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിച്ച പാക്കേജുകൾ രാജ്യത്തെ കർഷകർക്ക് ലഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്.അജേഷ് അദ്ധ്യക്ഷത വഹിച്ചു.കേരള കർഷക സംഘം സംസ്ഥാന കൗൺസിൽ അംഗം കെ.എൻ.രാധാകൃഷ്ണൻ,കർഷക സoഘം ജില്ലാ കമ്മിറ്റി അംഗം സി.എൻ.അപ്പുക്കുട്ടൻ,നാഷണലിസ്റ്റ് കിസാൻ സഭ നേതാവ് കുര്യൻ എബ്രഹാം, കെ.എൻ.സുനിൽകുമാർ, സി.കെ.റെജി, എം.സി.സുരേന്ദ്രൻ, കെ.വി.ഏലിയാസ്, ടി.എൻ.സുഗതൻ (കേരള കർഷകസംഘം) കെ.എം ദിനകരൻ, എ.പി ഷാജി, കെ.എ. സുധി, അഡ്വ.ഡനിസൻ കോമത്ത് എന്നിവർ സംസാരിച്ചു. ഇന്ന് നടക്കുന്ന സമരം കേരള കർഷകസംഘം സംസ്ഥന വൈസ് പ്രസിഡന്റ് ഗോപി കോട്ടമുറി ഉദ്ഘാടനം ചെയ്യും.