കോഴിക്കോട്: പൂനെ - എറണാകുളം സൂപ്പർഫാസ്റ്റ് സ്‌പെഷ്യൽ ട്രെയിൻ 27 മുതൽ ആഴ്ചയിൽ രണ്ടുദിവസംവീതം സർവീസ് നടത്തും.
ഞായർ, ബുധൻ ദിവസങ്ങളിൽ വൈകിട്ട് 6.45ന് പൂനെയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ അടുത്തദിവസം വൈകിട്ട് 6.50ന് എറണാകുളത്ത് എത്തും. ജനുവരി 31 വരെയാണ് ഈ ട്രെയിൻ സർവീസുണ്ടാവുക.
എറണാകുളം പൂനെ ട്രെയിൻ ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 5.15ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 5.50ന് അവിടെയെത്തും. ഫെബ്രുവരി രണ്ട് വരെയായിരിക്കും ഈ സർവീസ്. കേരളത്തിൽ കാസർകോട്, കണ്ണൂർ, തലശേരി, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാവും.