ആലുവ: കളിക്കുന്നതിനിടയിൽ മുരിങ്ങ മരത്തിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. മുപ്പത്തടം കാട്ടിപ്പറമ്പിൽ ഗംഗാധരന്റെെ മകൾ ദേവികയ്ക്കാണ് (10) പരിക്കേറ്റു. ഇന്നലെ ഉച്ചക്ക് 2.30 നാണ് അപകടം. കുട്ടിയെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
ആലുവ: ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. കരുമാലൂർ പുതുമംഗലത്ത് ബാലചന്ദ്രനാണ് (43) പരിക്കേറ്റത്. ഇയാളെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ എട്ടുമണിയോടെ ആലുവ പവർ ഹൗസിന് സമീപമായിരുന്നു അപകടം. റോഡിലെ കുഴിയിൽ ചാടിയതിനെ തുടർന്നാണ് ഓട്ടോറിക്ഷ മറിഞ്ഞത്.