കളമശേരി: കുസാറ്റ് അറ്റ്‌മോസ്‌ഫെറിക് സയൻസ് വകുപ്പിൽ എം.ടെക് (അറ്റ്‌മോസ്‌ഫെറിക് സയൻസ്) കോഴ്‌സിൽ ഒഴിവുള്ള ജനറൽ, സംവരണ സീറ്റുകളിലേക്കും എം.എസ്‌സി (മീറ്റിയറോളജി) കോഴ്‌സിൽ എൻ.ആർ.ഐ സീറ്റിലേക്കും സ്‌പോട് അഡ്മിഷൻ ഡിസംബർ 29ന് നടക്കും. യോഗ്യത സംബന്ധിച്ച വിവരങ്ങൾ കുസാറ്റിന്റെ ഔദ്യോഗിക വെബ് സൈറ്റായ cusat.ac.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0484 2863804 / 2863817, ഇമെയിൽ : atmos@cusat.ac.in
ഇൻസ്ട്രുമെന്റേഷൻ വകുപ്പിൽ എം.എസ്‌സി ഇൻസ്ട്രുമെന്റേഷൻ കോഴ്‌സിൽ ഒഴിവുള്ള പട്ടിക ജാതി സംവരണ സീറ്റിലേക്ക് സ്‌പോട് അഡ്മിഷൻ ഡിസംബർ 29ന നടക്കും. എസ്.സി വിഭാഗക്കാരുടെ അഭാവത്തിൽ എസ്.ടി , ഒ.ഇ.സി വിഭാഗക്കാരെ പരിഗണിക്കും. അംഗീകൃത സർവകലാശാലയിൽ നിന്ന് അറുപത് ശതമാനത്തിൽ കുറയാത്ത മാർക്കോടെ ഇൻസ്ട്രുമെന്റേഷൻ/ഫിസിക്‌സ്/ഇലക്ട്രോണിക്‌സ് വിഷയത്തിൽ ബി.എസ്.സി ബിരുദമാണ് വേണ്ട യോഗ്യത. താല്പര്യമുള്ളവർ 29ന് രാവിലെ 9 നും 11 നുമിടയിൽ എല്ലാ ബന്ധപ്പെട്ട രേഖകളുമായി ഓഫീസിൽ എത്തുക.
(ഫോൺ:04842575008).
എം.എസ്‌സി (മറൈൻ ബയോളജി) കോഴ്‌സിൽ ഒഴിവുള്ള ജനറൽ, ഈഴവ, മുസ്ലിം സംവരണ സീറ്റുകളിൽ സ്‌പോട് അഡ്മിഷൻ ജനുവരി 5ന്. കുസാറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള താല്പര്യമുള്ളവർ റാങ്ക് നിലയും മറ്റ് വിവരങ്ങളും mbiology46@gmail.com ലേക്ക് ഡിസംബർ 31 നകം ഇമെയിൽ ചെയ്യണം.ഗണിതശാസ്ത്ര വകുപ്പിൽ എം.എസ്‌സി (മാത്തമാറ്റിക്‌സ് ) കോഴ്‌സിൽ ഒഴിവുള്ള ഒ.ഇ.സി സംവരണ സീറ്റുകളിലേക്ക് (3 ) സ്‌പോട് അഡ്മിഷൻ ഡിസംബർ 28ന്. കുസാറ്റ് റാങ്ക് ലിസ്റ്റിലുള്ള അർഹതയുള്ളവർ അസൽ രേഖകളുമായി 28ന് 10നും 12 നുമിടയിൽ വകുപ്പ് ഓഫീസിൽ ഹാജരാകുക. ഫോൺ:0484 2862461