
വൈപ്പിൻ: നായരമ്പലം തയ്യേഴത്ത് ഉണ്ണിക്കൃഷ്ണമേനോൻ (84) നിര്യാതനായി. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഡോക്ക് ലേബർ ബോർഡ് റിട്ട. അസിസ്റ്റന്റ് സെക്രട്ടറിയാണ്. നായരമ്പലം ഭഗവതി ദേവസ്വം പ്രസിഡന്റ്, കരയോഗം പ്രസിഡന്റ്, നായർ സർവീസ് അസോസിയേഷൻ ചെയർമാൻ, നായരമ്പലം കോ ഓപ്പറേറ്റീവ് ബാങ്ക് ആദ്യ സെക്രട്ടറി, നായരമ്പലം വായനശാല സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ : കെ.കെ. ശാന്തകുമാരി (റിട്ട.ടീച്ചർ, നായരമ്പലം ഭഗവതി വിലാസം ഹയർ സെക്കൻഡറി സ്‌കൂൾ). മക്കൾ: സിന്ധു എസ് (ടീച്ചർ, കൊച്ചിൻ റിഫൈനറി സ്‌കൂൾ, അമ്പലമുകൾ), മഹേഷ്. എസ് (എക്‌സിക്യുട്ടീവ് ഡയറക്ടർ, കെ.എസ്.ബി. എം ഐ എൽ കൺട്രോൾസ് ലിമിറ്റഡ്, മാള), മരുമക്കൾ : ജയൻ. ബി (ബി.എസ്.എൻ.എൽ), ഹീര (ടീച്ചർ, ജി.എച്ച്.എസ്.എസ്, എടത്തല).