മൂവാറ്റുപുഴ: പ്രഥമ കേരള ബാങ്ക് പ്രസിഡന്റും കുമാരനാശാൻ പബ്ലിക് ലൈബ്രറിയുടെ പ്രസിഡന്റുമായ ഗോപി കോട്ടമുറിക്കലിന് മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുന്നു. 29ന് രാവിലെ 10ന് ലൈബ്രറി കൗൺസിൽ ഓഫീസ് ചേരുന്ന ഗ്രന്ഥശാല സെക്രട്ടറിമാരുടെ യോഗത്തിലാണ് സ്വീകരണം. സ്വീകരണ സമ്മേളനം ജോൺഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സോമൻ, സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗം ജോസ് കരിമ്പന, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി.രാമചന്ദ്രൻ, ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ പി.ബി.രതീഷ് എന്നിവർ സംസാരിക്കും. താലൂക്ക് പ്രസിഡന്റ് ജോഷി സ്ക്കറിയ അദ്ധ്യക്ഷത വഹിക്കും.